പ​ഞ്ചാ​യ​ത്ത് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ മ​രി​ച്ച​വ​രു​ടെ നീ​ണ്ട നി​ര
Friday, July 25, 2025 4:20 AM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ളെ​ന്ന് ആ​രോ​പ​ണം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​ര​ണ​പ്പെ​ട്ട​വ​രും സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട​വ​രു​മൊ​ക്കെ പ​ട്ടി​ക​യി​ൽ ഇ​ടം തേ​ടി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വോ​ട്ട് വി​നി​യോ​ഗി​ക്കാ​നാ​കാ​ത്ത​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ പ​ട്ടി​ക ദു​രൂ​ഹ​മാ​ണെ​ന്ന ആ​ക്ഷേ​പ​വു​മാ​യി യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി.

ഇ​ര​ട്ട വോ​ട്ടു​ക​ളും വ്യാ​പ​ക​മാ​യി പ​ട്ടി​ക​യി​ലു​ണ്ട്. മ​രി​ച്ച​വ​രെ ഒ​ഴി​വാ​ക്കി പ​ട്ടി​ക ന​ൽ​കി​യെ​ങ്കി​ലും പ​ല​യി​ട​ത്തും ഇ​ത് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യെ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. അ​ന്തി​മ​പ​ട്ടി​ക ഓ​ഗ​സ്റ്റ് 30 ഓ​ടെ​യാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്.