കു​രു​ന്പ​ൻ​മൂ​ഴി കോ​സ് വേ ​മു​ങ്ങി
Thursday, July 24, 2025 3:39 AM IST
റാ​ന്നി: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ പ​ന്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു. പെ​രു​ന്തേ​ന​രു​വി​ക്ക് മു​ക​ൾ ഭാ​ഗ​ത്ത് കു​രു​മ്പ​ൻ​മൂ​ഴി കോ​സ് വേ ​പൂ​ർ​ണ​മാ​യി മു​ങ്ങി. ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി കോ​സ് വേ​യ്ക്കു മു​ക​ളി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന​തെ​ങ്കി​ലും ഇ​ന്ന​ലെ​യാ​ണ് കൈ​വ​രി​ക​ൾ പോ​ലും മൂ​ടി​യ നി​ല​യി​ൽ വെ​ള്ളം നി​ര​ന്നൊ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്.

താ​ഴെ തീ​ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ ജാ​ഗ്ര​ത​യി​ലാ​ണ്. മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ പ​ന്പ ക​ര​ക​വി​ഞ്ഞ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.