ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു
Friday, July 25, 2025 4:08 AM IST
വെ​ണ്ണി​ക്കു​ളം : അ​യി​രൂ​ർ - വാ​ലാ​ങ്ക​ര റോ​ഡി​ൽ ചു​ഴ​ന​യ്ക്കും വാ​ള​ക്കു​ഴി​ക്കും മ​ധ്യേ ഐ​പി​സി ഹാ​ളി​നു സ​മീ​പം ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബ​സ് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണും ട്രാ​ൻ​സ്ഫോ​ർ​മ​റും ഉ​ൾ​പ്പെ​ടെ ത​ക​ർ​ത്താ​ണ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടു.