വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ഓ​ഗ​സ്റ്റ് ഒ​ന്നി​ന്
Friday, July 25, 2025 4:20 AM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ( ഇ​വി​എം) ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കും. 20 വ​രെ​യാ​ണ് പ​രി​ശോ​ധ​ന.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ 14 ജി​ല്ല​ക​ളി​ലാ​യി 51551 ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 139053 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും പ​രി​ശോ​ധി​ക്കും. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ​സി​ഐ​എ​ൽ നി​യോ​ഗി​ക്കു​ന്ന ര​ണ്ട് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രി​ക്കും പ​രി​ശോ​ധ​ന.