ശാ​സ്ത്രീ​യ പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ൽ പു​ഷ്പ​ഗി​രി​ക്ക് ര​ണ്ടാം​സ്ഥാ​നം
Thursday, July 24, 2025 3:55 AM IST
തി​രു​വ​ല്ല: സ്റ്റു​ഡ​ന്‍റ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ്ഓ​ഫ് ന​ഴ്‌​സിം​ഗി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ശാ​സ്ത്രീ​യ പ്ര​ബ​ന്ധ അ​വ​ത​ര​ണ മ​ത്സ​ര​ത്തി​ൽ തി​രു​വ​ല്ല പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ര​ണ്ടാം സ്ഥാ​നം.

സൗ​ത്ത് ഈ​സ്റ്റ് സോ​ണി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത തി​രു​വ​ല്ല പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ഏ​ഴാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ സൈ​നോ​ര ജി​ജോ, ജെ​സ്റ്റി സാ​ജ​ൻ, ദി​വ്യ ആ​ൻ സ​ജി എ​ന്നി​വ​രാ​ണ് ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.