സ​മൂ​ഹ നി​ർ​മി​തി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് നി​ർ​ണാ​യ​കം: ഡോ. മ​രിയ ഉ​മ്മ​ൻ
Thursday, July 24, 2025 3:39 AM IST
അ​ടൂ​ർ: സ​മൂ​ഹ നി​ർ​മി​തി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​മരിയ ഉ​മ്മ​ൻ. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​വി​ശേ​ഷ സേ​വി​കാ സം​ഘം അ​ടൂ​ർ ഭ​ദ്രാ​സ​നം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​രി​യ.

കു​ടും​ബ​ത്തെ ഒ​രു സ്ത്രീ ​കെ​ട്ടു​പ​ണി ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് സ​മൂ​ഹ​വും രാ​ഷ്‌​ട്ര​വും മു​ന്നോ​ട്ടു പോ​കു​ന്ന​ത്. സ്ത്രീ ​ദൈ​വ​ത്തി​ന്‍റെ സ​മ്പൂ​ർ​ണ സൃ​ഷ്ടി​യാ​ണ്. പു​രു​ഷ​ന്‍റെ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ന്നാ​ണ് സ്ത്രീ​യു​ടെ സൃ​ഷ്ടി​യെ​ന്നും മ​രി​യ ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രീ​നാ മാ​ത്യു മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. സോ​മി ബി​ജു, റ​വ. കെ.​വി. ചെ​റി​യാ​ൻ, റ​വ. റെ​ജി സ​ഖ​റി​യ, അ​മ്മു​ക്കു​ട്ടി ജോ​യ്, സു​മാ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.