കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ന​ട​പ​ടി
Saturday, July 26, 2025 4:18 AM IST
റാ​ന്നി: കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ അ​വ​യെ തു​ര​ത്തി കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ റേ​ഞ്ച് ഓ​ഫീ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ട്ടാ​ന ഇ​റ​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് എം​എ​ൽ​എ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ട്ടാ​ന ഇ​റ​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഞ്ച് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വ​ന മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ടങ്ങ​ൾ തെ​ളി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും എം​എ​ൽ​എ നി​ർ​ദ്ദേ​ശം ന​ൽ​കി.