വാ​യ​ന ലഹരിയാക്കി എ​ഴു​ത്താ​ള​ൻ
Wednesday, June 18, 2025 11:30 PM IST
അ​മ്പ​ല​പ്പു​ഴ: മ​രി​ക്കാ​ത്ത വാ​യ​ന​യു​ടെ ലോ​ക​ത്ത് നി​റ​ദീ​പ​മാ​യി എ​ഴു​ത്താ​ള​ൻ ഡോ. ​അ​രു​ൺ​കു​മാ​ർ. അ​ധ്യാ​പ​ക​നും ക​വി​യും പു​സ്ത​ക​ര​ച​യി​താ​വും ന​ല്ലൊ​രു വാ​ഗ്‌​മി​യു​മാ​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി അ​രു​ൺ കു​മാ​റി​ന്‍റെ തൂ​ലി​കാ​നാ​മ​മാ​ണ് ‘എ​ഴു​ത്താ​ള​ൻ’.

അ​ധ്യാ​പ​ക ജോ​ലി​യു​ടെ തി​ര​ക്കൊ​ഴി​ഞ്ഞാ​ൽ​പി​ന്നെ വാ​യ​ന​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ഹ​രി. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ വാ​യ​ന​ശാ​ല, പ​റ​വൂ​ർ പ​ബ്ളി​ക് ലൈ​ബ്ര​റ​റി, ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ വാ​യ​ന​ശാ​ല, അ​മ്പ​ല​പ്പു​ഴ പി.​കെ. മെ​മ്മോ​റി​യ​ൽ അ​ട​ക്കം ഗ്ര​ന്ഥ​ശാ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ് ഡോ. ​അ​രു​ൺ​കു​മാ​ർ.

വീ​ട്ടി​ലും വ​ൻ പു​സ്ത​ക ശേ​ഖ​ര​മു​ണ്ട്. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ഇ​റ​ങ്ങു​ന്ന ഭൂ​രി​ഭാ​ഗം ദി​ന​പ​ത്ര​ങ്ങ​ളും ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും വാ​യി​ക്കും. ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളു​ടെ അ​തി​പ്ര​സ​ര​ത്തി​ൽ വാ​യ​ന ന​ശി​ച്ച കാ​ല​ത്ത് ഇ​ത് ല​ഹ​രി​യാ​ക്കി​യ അ​പൂ​ർ​വ​മാ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് എ​ഴു​ത്താ​ള​ൻ.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ള്ള കൃ​തി​ക​ൾ ഇ​ന്ത്യ​ക്കു വെ​ളി​യി​ലും പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല​ട​ക്കം അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു . വി​ക്കി​പീ​ഡി​യ​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ള്ള അ​രു​ൺ കു​മാ​ർ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലാ​ണ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്.