ദേ​വ​ഗി​രി​യി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ശി​ല്പ​ശാ​ല സം​ഘ​ടി​പി​ച്ചു
Thursday, June 19, 2025 5:14 AM IST
കോ​ഴി​ക്കോ​ട്: നാ​ലു വ​ര്‍​ഷ ബി​രു​ദ പ്രോ​ഗ്രാം സി​ല​ബ​സി​ല്‍ ഭാ​ഷാ പ​ഠ​ന​ത്തി​ല്‍ പ​ഴ​യ കോ​ഴ്‌​സു​ക​ള്‍​ക്ക് പ​ക​ര​മാ​യി നി​ല​വി​ല്‍ വ​രു​ന്ന എ.​ഇ.​സി, എം.​ഡി.​സി കോ​ഴ്‌​സു​ക​ള്‍ പ​ഠി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ട ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി കേ​ര​ള സ്റ്റേ​റ്റ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജി​ല്‍ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​റി​ലെ എം.​ഡി.​സി കോ​ഴ്‌​സാ​യ കേ​ര​ള വി​ജ്ഞാ​ന വ്യ​വ​സ്ഥ​ക​ള്‍ എ​ന്ന കോ​ഴ്‌​സി​നെ​കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്ത​ത്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ ഇ​രു​ന്നു​റോ​ളം ഭാ​ഷാ അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ.​രാ​ജ​ന്‍ ഗു​രു​ക്ക​ള്‍ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ അം​ഗം സെ​ക്ര​ട്ട​റി ഡോ.​രാ​ജ​ന്‍ വ​ര്‍​ഗീ​സ്, കൗ​ണ്‍​സി​ല്‍ റി​സേ​ര്‍​ച്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ ടി​ന്‍​ജു പി.​ജെ​യിം​സ്, ഡോ. ​വി. ഷെ​ഫീ​ഖ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

കോ​ള​ജ് പ്രി​ല്‍​സി​പ്പ​ല്‍ ഫാ.​ഡോ. ബി​ജു ജോ​സ​ഫ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. സു​നി​ല്‍ ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.