പ​ന്ത​യംവ​ച്ച് വെ​ള്ള​ക്കെ​ട്ടി​ലി​റ​ങ്ങി കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, June 17, 2025 7:48 AM IST
മു​ക്കം: ഗ്രൗ​ണ്ടി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യെ ജ്വ​ല്ല​റി ജി​വ​ന​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പു​ല്‍​പ്പ​റ​മ്പ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. ക​ന​ത്ത മ​ഴ​യി​ല്‍ ഗ്രൗ​ണ്ടി​ല്‍ വെ​ള്ളം നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​രോ​ട് പ​ന്ത​യം​വ​ച്ച് വെ​ള്ള​ത്തി​ല്‍ ചാ​ടി​യ വി​ദ്യാ​ര്‍​ഥി മ​സി​ലു ക​യ​റി വെ​ള്ള​ത്തി​ല്‍ താ​ഴ്ന്നു​തു​ട​ങ്ങി​യ​പ്പോ​ള്‍ സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ദി​യ ഗോ​ള്‍​ഡി​ലെ മാ​ര്‍​ക്ക​റ്റിം​ഗ് സ്റ്റാ​ഫു​ക​ളാ​യ സ്വാ​ലി​ഹും റാ​ഷി​ദു​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

സ്വാ​ലി​ഹ് വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി മു​ങ്ങി​പ്പോ​യ വി​ദ്യാ​ര്‍​ഥി​യെ പൊ​ക്കി​യെ​ടു​ത്ത് ഗ്രൗ​ണ്ടി​ലെ ഗോ​ള്‍ പോ​സ്റ്റി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തി​ക്കു​ക​യും പി​ന്നീ​ട് റാ​ഷി​ദ് ട്യൂ​ബു​മാ​യി വ​ന്നു ക​ര​യി​ലേ​ക്ക് ക​യ​റ്റു​ക​യു​മാ​യി​രു​ന്നു.