റോഡരികിൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് പി​ഴ​യി​ട്ടു
Sunday, June 15, 2025 4:02 AM IST
തി​രു​വ​മ്പാ​ടി: റോ​ഡ​രി​കി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് പി​ഴ​യി​ട്ടു.

തി​രു​വ​മ്പാ​ടി മി​ൽ​മു​ക്കി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ന​ന്ദാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പ​ഴ​ന്തു​ണി​ക​ളും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും അ​ട​ങ്ങി​യ ചാ​ക്കു​കെ​ട്ടു​ക​ൾ ഗേ​റ്റും​പ​ടി വ​ള​വി​ൽ റോ​ഡ​രി​കി​ൽ ത​ള്ളി​യ​ത്.

​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീ​മാ​ണ് 5000 രൂ​പ പി​ഴ​യി​ട്ട​ത്.

പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​സു​നീ​ർ, എ. ​അ​ജാ​സ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ യു.​കെ. മ​നീ​ഷ, ശ​ര​ണ്യ ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.