ലാ​ബി​ൽ ഒ​ളി​കാ​മ​റ വെച്ച ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്തു
Sunday, June 15, 2025 4:02 AM IST
കു​റ്റ്യാ​ടി: സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​രു​ടെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ​വ​ച്ച സ്ഥാ​പ​ന ഉ​ട​മ​യെ പെ​ൺ​കു​ട്ടി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ എ​ൽ​പ്പി​ച്ചു. കു​റ്റ്യാ​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ അ​രീ​ക്ക​ര ലാ​ബ് ഉ​ട​മ അ​സ്‌​ല​മി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കു​ളി​മു​റി​യി​ൽ നി​ന്ന് വീ​ഡി​യോ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് സം​ശ​യം തോ​ന്നി​യ ലാ​ബി​ലെ ജീ​വ​ന​ക്കാ​രി മ​റ്റു​ള്ള​വ​രെ അ​റി​യി​ച്ച് ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് പു​റ​ത്തു​ള്ള​വ​ർ ഉ​ട​മ​യെ വി​ളി​ച്ച് സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

കാ​മ​റ​യി​ൽ ക​ണ്ട വ്യ​ക്തി ഉ​ട​മ​യാ​ണ​ന്ന സം​ശ​യം ഉ​ണ്ടാ​യ​പ്പോ​ൾ മൊ​ബൈ​ൽ കൈ​ക്ക​ലാ​ക്കി പ​രി​ശോ​ധി​ക്കു​ക​യും ഉ​ട​മ​ക്ക് എ​തി​രേ പ്ര​തി​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഉ​ട​മ​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ലാ​ബി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മു​മ്പും ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നു സം​ശ​യി​ക്കു​ന്നു​ണ്ട്. കു​റ്റ്യാ​ടി​യി​ൽ വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.