മാ​നാ​ഞ്ചി​റ - വെ​ള്ളി​മാ​ടു​കു​ന്ന് പാ​ത പൂ​ർ​ത്തി​യാക്കുമെന്ന്
Sunday, June 15, 2025 4:09 AM IST
കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് മു​ത​ല്‍ മു​ത്ത​ങ്ങ വ​രെ​യു​ള്ള റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കാ​ന്‍ ദേ​ശീ​യ ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡ് വി​ക​സ​ന​പ​ദ്ധ​തി മ​ലാ​പ്പ​റ​മ്പ് വ​രെ ത​ല്‍​ക്കാ​ലം പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​തെ​ന്ന് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.​

സീ​നി​യ​ര്‍ ജേ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡി​സം​ബ​റി​ല്‍ കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന മ​ല​ബാ​ര്‍ എ​ക്ക​ണോ​മി​ക് സ​മ്മി​റ്റി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം കാ​ലി​ക്ക​റ്റ് പ്ര​സ്‌​ക്ല​ബ്ബ് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​മാ​നാ​ഞ്ചി​റ-​മ​ലാ​പ്പ​റ​മ്പ് റോ​ഡ് വി​ക​സ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ്.

അ​ല്ലാ​ത്ത​പ​ക്ഷം അ​തി​നും ദീ​ര്‍​ഘ​മാ​യ കാ​ത്തി​രി​പ്പ് ആ​വ​ശ്യ​മാ​യി വ​രും. മ​ലാ​പ്പ​റ​മ്പ്-​വെ​ള്ളി​മാ​ട്കു​ന്ന് യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം.

അ​തി​നാ​യി കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ സീ​നി​യ​ര്‍ ജേ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യി.