കു​ള​ത്തൂ​ര്‍ ഉ​ന്ന​തി​യി​ലെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ള്‍; അ​ന്വേ​ഷി​ക്ക​ണമെന്ന്
Tuesday, June 17, 2025 7:55 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് കു​ള​ത്തൂ​ര്‍ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് എ​സ്‌​സി​എ​സ്ടി കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ന്ന​തി​യി​ലെ മ​ദ്യ വ്യാ​പ​ന​വും ഉ​പ​യോ​ഗ​വും അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സും എ​ക്‌​സൈ​സും ട്രൈ​ബ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റും സം​യു​ക്ത​മാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണം. പ​ട്ടി​ക​ജാ​തി -വ​ര്‍​ഗ്ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി വി.​കെ. അ​ച്യു​ത​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​സു വെ​ങ്ങേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​എം. ബാ​ല​ന്‍, ഇ.​കെ. വേ​ലാ​യു​ധ​ന്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ പ​യ്യോ​ളി, എ.​എം. മോ​ഹ​ന​ന്‍, കെ.​ടി. ഗം​ഗാ​ധ​ര​ന്‍, വി.​പി. വേ​ണു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.