പേ​രാ​മ്പ്ര മാ​ർ​ക്ക​റ്റി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്ക്‌ പ​രി​ഹാ​രം കാ​ണ​ണം: കേ​ര​ളാ കോ​ൺ​ഗ്ര​സ്‌
Sunday, June 15, 2025 4:09 AM IST
പേ​രാ​മ്പ്ര : വ്യാ​പാ​ര മേ​ഖ​ല​യു​ടെ സു​പ്ര​ധാ​ന കേ​ന്ദ്ര​മാ​യ പേ​രാ​മ്പ്ര മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​വും പ​രി​സ​ര​വും ശോ​ച്യാ​വ​സ്ഥ​യി​ലാ​യി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​രി​ഹാ​രം കാ​ണാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

ദി​വ​സേ​ന നൂ​റു ക​ണ​ക്കി​നു പേ​ർ എ​ത്തു​ന്ന മാ​ർ​ക്ക​റ്റും പ​രി​സ​ര​വും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ക​യോ മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. അ​ധി​കൃ​ത​ർ ഈ ​കാ​ര്യ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര ശ്ര​ദ്ധ പ​തി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ അ​ട​ക്കം പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

18 ന് ​കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 100 പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വാ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജീ​വ്‌ തോ​മ​സ്, വി​ജ​യ​ൻ ചാ​ത്തോ​ത്ത്, ടി.​പി. ച​ന്ദ്ര​ൻ, ജോ​സ് ചെ​റു​കാ​വി​ൽ, മ​നോ​ജ്‌ കു​മാ​ർ പി​ങ്കി, നാ​സ​ർ മു​ളി​യ​ങ്ങ​ൽ, ഷീ​ന പ്ര​കാ​ശ്‌, രാ​ഘ​വ​ൻ ചേ​യ​ങ്ങാ​ട്, ഹ​മീ​ദ് ആ​യി​ലാ​ണ്ടി, ച​ന്ദ്ര​ൻ നാ​ളൂ​ർ, ബെ​ന്നി പെ​രു​മ്പി​ൽ, കെ.​കെ. മ​ണി, ജോ​സ​ഫ് ച​ക്കാ​ല, ടി.​പി. സ​വാ​ദ്, ഒ.​വി. സൂ​പ്പി, രാ​ജ​ൻ നാ​ടു​വി​ല​ക്ക​ണ്ടി, വി​ജേ​ഷ് ത​റ​വ​ട്ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.