സൈ​ബ​ര്‍ ത​ട്ടി​പ്പ്: ഇ​ട​നി​ല​ക്കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ല്‍
Sunday, June 15, 2025 4:02 AM IST
വ​ട​ക​ര: സൈ​ബ​ര്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക് ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ച പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ല്‍. കൊ​ടു​വ​ള്ളി വാ​വാ​ട് പീ​ക്ക​ണ്ടി​യി​ല്‍ മു​ഹ​മ്മ​ദ് ജാ​സി​മി​നെ​യാ​ണ് (23) കോ​ഴി​ക്കോ​ട് റൂ​റ​ല്‍ സൈ​ബ​ര്‍ ക്രൈം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ജ ട്രേ​ഡിം​ഗ് ത​ട്ടി​പ്പി​ലൂ​ടെ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി​യു​ടെ 23 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട കേ​സി​ലും ലോ​ണ്‍ ആ​പ്പി​ലൂ​ടെ പെ​രു​വ​ണ്ണാ​മൂ​ഴി സ്വ​ദേ​ശി​യു​ടെ 95,000 രൂ​പ ത​ട്ടി​യ കേ​സി​ലും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ജാ​സിം പി​ടി​യി​ലാ​യ​ത്.

പ​രാ​തി​ക്കാ​രു​ടെ ന​ഷ്ട​പ്പെ​ട്ട പ​ണം എ​ത്തി​യ അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തി​രൂ​ര്‍ സ്വ​ദേ​ശി റി​സ്വാ​ന്‍, കോ​ഴി​ക്കോ​ട് പെ​രു​വ​യ​ല്‍ സ്വ​ദേ​ശി ആ​ദി​ല്‍ ഷി​നാ​സ് എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ടു​ക​ളും എ​ടി​എം കാ​ര്‍​ഡും മു​ക്കം സ്വ​ദേ​ശി ഷാ​മി​ല്‍ റോ​ഷ​ന് കൈ​മാ​റി​യ​താ​യും ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​ത് ഷാ​മി​ല്‍ റോ​ഷ​നാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ഷാ​മി​ല്‍ റോ​ഷ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് താ​ന്‍ പി​ന്‍​വ​ലി​ക്കു​ന്ന പ​ണം നേ​രി​ട്ടും ക്രി​പ്‌​റ്റോ ക​റ​ന്‍​സി ആ​ക്കി​യും മു​ഹ​മ്മ​ദ് ജാ​സി​മി​നാ​ണ് കൈ​മാ​റി​യി​രു​ന്ന​തെ​ന്നു വ്യ​ക്ത​മാ​യ​ത്.