ഫാ​റ്റി​ലി​വ​ർ ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, June 15, 2025 4:02 AM IST
കോ​ഴി​ക്കോ​ട്: ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ആ​ദ്യ ഫാ​റ്റി​ലി​വ​ർ ക്ലി​നി​ക് കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ലോ​ക ഫാ​റ്റി​ലി​വ​ർ ബോ​ധ​വ​ത്ക​ര​ണ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗ​സ്ട്രോ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഗാ​സ്ട്രോ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടും മ​റ്റും അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന ക​ര​ൾ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കു​വാ​നും ഇ​ത്ത​രം ക്ലി​നി​ക്കു​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ഗാ​സ്ട്രോ​എ​ൻ​ട്രോ​ള​ജി സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ടോ​ണി ജോ​സ് പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ആ​സ്റ്റ​ർ മിം​സ് ഡെ​പ്യൂ​ട്ടി സി​എം​എ​സ് ഡോ.​നൗ​ഫ​ൽ ബ​ഷീ​ർ, ഡോ.​സ​ജീ​ഷ് സ​ഹ​ദേ​വ​ൻ, ഡോ. ​അ​ഭി​ഷേ​ക് രാ​ജ​ൻ, ഡോ.​എ​ൻ. സീ​ത ല​ക്ഷ്മി, ഡോ.​ബി​നി​ല ജോ​സ്, ഡോ.​നൂ​സി​ൽ മൂ​പ്പ​ൻ, ഡോ.​വി​ഘ്നേ​ഷ്, ഡോ.​രാ​കേ​ഷ് ബാ​ബു, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഫോ​ൺ: 8113098000.