ല​ഹ​രി വി​ല്പ​ന​യി​ലൂ​ടെ സ​മ്പാ​ദി​ച്ച വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടു​കെ​ട്ടി
Tuesday, June 17, 2025 7:48 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​ല്പ​ന​യി​ലൂ​ടെ യു​വാ​വ് ഭാ​ര്യ​യു​ടെ പേ​രി​ല്‍ സ​മ്പാ​ദി​ച്ച വാ​ഹ​നം പോ​ലീ​സ് ക​ണ്ടു​കെ​ട്ടി.

മാ​ങ്കാ​വ് പൊ​ക്കു​ന്ന് സ്വ​ദേ​ശി തോ​ട്ടും​മാ​ര​ത്ത് ഇം​തി​ഹാ​സി (30)ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ വാ​ങ്ങി​യ വാ​ഹ​ന​മാ​ണ് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ സ്മ​ഗ്‌​ളേ​ഴ്‌​സ് ആ​ന്‍​ഡ് ഫോ​റി​ന്‍ എ​ക്‌​സേ​ഞ്ച് മാ​നി​പ്പു​ലേ​റ്റേ​ഴ്‌​സ് അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ണ്ടു​കെ​ട്ടി​യ​ത്.