കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ക​യ​റു​ന്നു
Tuesday, June 17, 2025 7:48 AM IST
കോ​ഴി​ക്കോ​ട്: പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ക​യ​റു​ന്ന​ത് പ​തി​വാ​കു​ന്നു. മാ​വൂ​ര്‍ പ​ള്ളി​യോ​ൾ ചി​റ​യ്ക്ക​ൽ താ​ഴ​ത്തെ വാ​ഴ​ക്കൃ​ഷി​യി​ലേ​ക്കാ​ണു ക​ഴി​ഞ്ഞ ദി​വ​സം ന​ട്ടു​ച്ച​നേ​ര​ത്ത് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്.​

വ്യാ​പ​ക​മാ​യി കൃ​ഷി​യി​ടം കു​ത്തി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ​ന്നി​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ന്ന​തി​നാ​ൽ ഇ​വ​യെ തു​ര​ത്താ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​രും ദു​രി​ത​ത്തി​ലാ​യി. കു​ന്നി​ൻ പ്ര​ദേ​ശ​ത്തെ കു​റ്റി​ക്കാ​ട്ടി​ലാ​ണു ഇ​വ​യു​ടെ വി​ഹാ​ര കേ​ന്ദ്രം.​രാ​ത്രി പ​ന്നി​ക്കൂ​ട്ടം ഇ​റ​ങ്ങു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.