കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും
Tuesday, June 17, 2025 7:48 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ​രി​സ​ര​ത്ത് ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മ​ലി​ന ജ​ല വാ​ട്ട​ര്‍ പ്ലാ​ന്‍റി​ന്‍റെ​പ​രി​സ​ര​ത്തു നി​ന്നു​മാ​ണ് അ​സ്ഥി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഒ​രു വ​ലി​യ സ​ഞ്ചി​യി​ലാ​ണ് ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30യോ​ടെ​യാ​ണ് ത​ല​യോ​ട്ടി ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. പോ​ലീ​സ് എ​ത്തി ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ അ​സ്ഥി​ക​ളും ത​ല​യോ​ട്ടി​യും ഉ​പ​യോ​ഗ​ശേ​ഷം ഉ​പേ​ക്ഷി​ച്ച​താ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.