മ​രം ക​ട​പു​ഴ​കാ​റാ​യ നി​ല​യി​ല്‍; താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ നി​യ​ന്ത്ര​ണം
Tuesday, June 17, 2025 7:48 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ചു​രം ഒ​ന്‍​പ​താം വ​ള​വി​നും എ​ട്ടാം വ​ള​വി​നു​മി​ട​യി​ല്‍ മ​രം ക​ടം​പു​ഴ​കാ​റാ​യ നി​ല​യി​ല്‍. അ​പ​ക​ടാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് ചു​ര​ത്തി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

മ​ര​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തു​നി​ന്നും മ​ണ്ണ് ഇ​ള​കി വീ​ണു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​ത് സ​മ​യ​ത്തും റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മ​രം മു​റി​ച്ചു മാ​റ്റു​ന്ന​ത് വ​രെ അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ പോ​കാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തു​മ​ണി​യോ​ടെ മ​രം നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

അ​തി​നി​ടെ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ചു​ര​ത്തി​ല്‍ മ​രം പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചു​രം ഒ​ന്നാം​വ​ള​വി​നും ര​ണ്ടാം വ​ള​വി​നു​മി​ട​യി​ലാ​ണ് റോ​ഡി​ലേ​ക്ക് മ​രം പൊ​ട്ടി​വീ​ണ​ത്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര​ക്കൊ​മ്പു​ക​ള്‍ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി.