മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കെ​തി​രെ​യു​ള്ള ചൂ​ഷ​ണ വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, June 17, 2025 7:55 AM IST
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍ വ​യോ​മി​ത്രം പ​ദ്ധ​തി​യു​ടെ​യും ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജ് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ക്ല​ബി​ന്‍റെ​യും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കെ​തി​രെ​യു​ള്ള ചൂ​ഷ​ണ വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി.

ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങ് മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​ടി.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കു​ഞ്ഞ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ.​പി.​വി.​ചാ​ന്ദി​നി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.​പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജോ​ബി എം.​എ​ബ്ര​ഹാം ,മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​ബി​ന്ദു, പി.​ജോ​ഷി​ല, വ​സ​ന്ത​കു​മാ​രി, വ​യോ​ജ​ന സ​മി​തി സെ​ക്ര​ട്ട​റി ക​രു​ണ​ങ്ങാ​ട്ട് ഭാ​സ്‌​ക​ര​ന്‍ , ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജ് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജി​ജി ജോ​ര്‍​ജ് ,സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ഷ ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി മീ​ഡി​യേ​റ്റ​ര്‍ അ​ഡ്വ.​വി.​പി രാ​ധാ​കൃ​ഷ്ണ​ന്‍, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ളെ​ടു​ത്തു. കോ​ള​ജ് പി​ആ​ര്‍​ഒ സ​ന്തോ​ഷ് അ​ഗ​സ്റ്റി​ന്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.