ആ​ശു​പ​ത്രി​യി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യി
Sunday, June 15, 2025 4:09 AM IST
മു​ക്കം: ആ​ശു​പ​ത്രി​യി​ൽ ബ​ന്ധു​വി​നെ കാ​ണാ​നെ​ത്തി​യ യു​വ​തി​യു​ടെ സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ കെ​എം​സി​ടി ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ചാ​ത്ത​മം​ഗ​ലം എ​ൻ​ഐ​ടി പ​ല​നി​ൽ​ക്കും ക​ണ്ടി​യി​ൽ ജ​ലീ​ലി​ന്‍റെ ഭാ​ര്യ ചി​കി​ൽ​സ​യി​ലി​രി​ക്കു​ന്ന ബ​ന്ധു​വി​നെ കാ​ണാ​നാ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.

പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ വ​ണ്ടി നി​ർ​ത്തി പോ​യ​പ്പോ​ൾ താ​ക്കോ​ൽ എ​ടു​ക്കാ​ൻ മ​റ​ന്നു പോ​യി. തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വ​ണ്ടി കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് യു​വാ​വ് വ​ണ്ടി കൊ​ണ്ടു പോ​കു​ന്ന ദൃ​ശ്യം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.