ഉ​ന്ന​ത വി​ജ​യം ‌നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു
Monday, June 16, 2025 5:20 AM IST
കോ​ട​ഞ്ചേ​രി:​തെ​യ്യ​പ്പാ​റ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ൽ ചേ​ർ​ന്ന ഗ്രാ​മ​സ​ഭ​യി​ൽ തെ​യ്യ​പ്പ​റ​യി​ലെ ക​ലാ​സാം​സ്‌​കാ​രി​ക, കാ​യി​ക, മേ​ഖ​ല​യി​ൽ ജേ​താ​വാ​യ​വ​രെ​യും, എ​ൽ​എ​സ്എ​സ് , യു​എ​സ്എ​സ് , എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ്‌ തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി മൊ​മെ​ന്‍റൊ ന​ൽ​കി ആ​ദ​രി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ രാ​ജു തേ​ൻ​മ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ മൗ​ല​വി, അ​ബ്ര​ഹാം വ​ള്ളി​യാം പൊ​യ്ക​യി​ൽ അ​ബ്ര​ഹാം താ​ണേ​ലി​മ​ലി​ൽ, രാ​ജേ​ശ്വ​രി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.