വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ പ്ര​തി​ഭാ​സം​ഗ​മം
Thursday, June 19, 2025 5:14 AM IST
കോ​ഴി​ക്കോ​ട്: വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ പ്ര​തി​ഭാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ ക്രി​സ്റ്റി പോ​ൾ മാ​ത്യു, ക്രി​സ് മ​രി​യ വി​ൽ​സ​ൺ എ​ന്നി​വ​ർ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും ന​ൽ​കി.

താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ്ക​റി​യ മ​ങ്ക​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജെ​യിം​സ് ജോ​ഷി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, യു​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ത്തി.

ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ നാ​സ​ർ എ​സ്റ്റേ​റ്റ് മു​ക്ക്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഗം​ഗാ​ധ​ര​ൻ, വാ​ർ​ഡ് മെ​ന്പ​ർ ര​ജി​ത ര​മേ​ശ്‌, പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു മേ​രി പോ​ൾ, ഹെ​ഡ്മി​സ്ട്ര​സ് റീ​ജ വി. ​ജോ​ൺ, ലീ​ന വ​ർ​ഗീ​സ്, സി​ജു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.