ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Thursday, June 19, 2025 2:05 AM IST
ചേ​ർ​പ്പ്: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ചേ​ർ​പ്പ് വെ​സ്റ്റ് ഗ​വ. ജൂ​ണി​യ​ർ ബേ​സി​ക് സ്കൂ​ൾ, ചേ​ർ​പ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാന്പുക​ൾ സി​.സി. മു​കു​ന്ദ​ൻ എം​എ​ൽ​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​താ​യും ക്യാ​മ്പി​ന്‍റെ ന​ട​ത്തി​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സ​റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നിധി​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ നി​ർ​വഹി​ക്കു​ന്ന​താ​യും ക്യാന്പ് സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​എ പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സു​ജി​ഷ ക​ളി​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശ്രീ​വി​ദ്യ രാ​മ​ച​ന്ദ്ര​ൻ, ഗ്രാ​മപ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി മും​താ​സ് അ​ക്ബ​റ​ലി, ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ധ​ന്യ സു​നി​ൽ, ന​സീജ മു​ത്ത​ലീ​ഫ്, വി​ദ്യ ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.