നേ​ട്ട​വു​മാ​യി ക്രൈ​സ്റ്റ് കോ​ള​ജ് അ​ധ്യാ​പി​ക
Thursday, June 19, 2025 2:04 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ഫി​സി​ക്സ് വി​ഭാ​ഗം അ​ധ്യാ​പി​ക​യും ഗ​വേ​ഷ​ണവി​ദ്യാ​ര്‍​ഥി​യു​മാ​യ സ്റ്റി​ജി ജോ​സിനു ​ചെ​ന്നൈ കാ​ഞ്ചീ​പു​രം, ഐ​ഐ​ഐ​ടി​ഡി​മി​ല്‍ വെ​ച്ച് ന​ട​ന്ന നാ​ലാ​മ​ത് ഐ​ഇ​ഇ​ഇ വ​യ​ര്‍​ലെ​സ്, ആ​ന്‍റിന ആ​ന്‍​ഡ് മൈ​ക്രോ​വേ​വ് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ബെ​സ്റ്റ് പ്ര​സ​ന്‍റേ​ഷ​ന്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു.

നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വ​യ​ര്‍​ലെ​സ് മൈ​ക്രോ​വേ​വ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ രം​ഗ​ത്തെ ഭാ​വി സാ​ധ്യ​ത​ക​ളെ പ​റ്റി അ​വ​ത​രി​പ്പി​ച്ച​തി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

5ജി ​നെ​റ്റ്‌വര്‍​ക്കി​ല്‍ നി​ന്നും മാ​റി 6ജി, 7​ജി നെ​റ്റ്‌വ​ര്‍​ക്ക് തു​ട​ങ്ങി ഉ​യ​ര്‍​ന്ന ഫ്രീ​ക്വ​ന്‍​സി​യി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സാ​ധ്യ​ത​ക​ള്‍ ആ​ണ് സ്റ്റി​ജി അ​വ​ത​രി​പ്പി​ച്ച​ത്. ഐ​ഇ​ഇ​ഇ എ.​പി.​എ​സ് പ്ര​സി​ഡ​ന്‍റും ഓ​സ്ട്രേ​ലി​യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക്വീ​ന്‍​സ്‌ലാ​ന്‍​ഡ് പ്ര​ഫ​സ​റും ആ​യ ക്രി​സ്റ്റ​ഫ​ര്‍ ഫ്യൂ​മൈ ക്യാ​ഷ് അ​വാ​ര്‍​ഡും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ച്ചു.

വാം​സ് 2025 എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്ന ഈ ​സി​മ്പോ​സി​യ​ത്തി​ല്‍ വ​ള​ര്‍​ന്ന് വ​രു​ന്ന ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റി​ജി​ക്ക് ല​ഭി​ച്ച ഈ ​അം​ഗീ​കാ​ര​ത്തി​ന്‍റെ നി​റ​വി​ല്‍ ആ​ണ് ക്രൈ​സ്റ്റ് കോ​ള​ജ്.

കോ​ള​ജി​ലെ ഫി​സി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ആ​യ ഡോ. ​അ​ജി​ത്തി​ന്‍റെ കീ​ഴി​ലാ​ണ് സ്റ്റി​ജി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഫാ.​ജോ​ളി ആ​ന്‍​ഡ്രൂ​സ് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു.