ദേവാലയങ്ങളില്‌ തിരുനാളാഘോഷം
Monday, June 16, 2025 1:49 AM IST
പെ​രു​വ​ല്ലൂ​ർ സെ​ന്‍റ്
ആ​ന്‍റ​ണീ​സ് ദേവാ​ല​യം

ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടേ​യും സം​യു​ക്ത ഊ​ട്ടുതി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. ഇന്നലെ രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കുശേ​ഷം പാ​വ​റ​ട്ടി തീ​ർഥ​കേ​ന്ദ്രം വി​കാ​രി ഫാ. ​ആന്‍റ​ണി ചെ​മ്പ​ക​ശേ​രി കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​ ഫ്രാ​ങ്ക്ളി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി

ഇന്നുമു​ത​ൽ ശ​നി വ​രെ വൈ​കീ​ട്ട് ആറിന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദി​ഞ്ഞ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഊ​ട്ടു​തി​രു​നാ​ൾ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ.​ ജോ​യ് പു​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ.​ സി​ജോ​ൺ കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശംന​ൽ​കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണ​ം, ഊ​ട്ടു​നേ​ർ​ച്ച ആ​ശി​ർ​വാ​ദ​ം, വി​ത​ര​ണ​ം എന്നിവ നടക്കും.

ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീസ് ഫൊ​റാോ​ന പ​ള്ളി​

ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റ​ണി ന​മ്പ​ള​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​ആ​ന്‍റ​ണി ത​ട്ടാ​ശേ​രി സ​ന്ദേ​ശം​ന​ൽ​കി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​പ്പാ​യ​സ​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. റ​വ.​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ന​യി​ച്ച സം​ഗീ​ത​നി​ശ​യും അ​ർ​ണോ​സ് പാ​തി​രി​യെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ർ​ജ് തേ​നം​കു​ടം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​അ​ഡ്വി​ൻ ഐ​നി​ക്ക​ൽ, ഫാ. ​തേ​ജ​സ് കു​ന്നം​പി​ള്ളി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സെ​ബി വ​ല്ല​ച്ചി​റ​ക്കാ​ര​ൻ, പോ​ൾ കു​ണ്ടു​കു​ളം, ആ​ന്‍റ​ണി ചു​ങ്ക​ത്ത്, റാ​ഫി ചെ​മ്മ​ണം എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

കി​ള്ളി​മം​ഗ​ലം സെ​ന്‍റ്
ആ​ന്‍റ​ണീ​സ് പ​ള്ളി​

ഊ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ഫാ. ജെ​യി​സ​ൺ കൂ​നം​പ്ലാ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് നി​ര​പ്പു​ക്കാ​ല, ഫാ. ​ഷി​ന്‍റോ മാ​റോ​ക്കി സ​ഹ​ക​ർ​മി​ക​രാ​യി. സോ​ബി​ൻ ചാ​ണി​ത്ത​റ, വി​നി​ഷ് ക​ള​പ്പു​ര ത​ട്ടേ​ൽ, സു​നി​ൽ മ​റ്റ​പ്പി​ള്ളി, ജോ​സ് കൈ​ത​കു​ള​ങ്ങ​ര, സി​ബി ജോ​ർ​ജ്, സ​ജി ജോ​സ​ഫ്, അ​നൂ​പ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.‌

ആ​റ്റു​പു​റം സെ​ന്‍റ്
ആ​ന്‍റ​ണീ​സ് പ​ള്ളി​

വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് അ​ത്താ​ണി ടിം​ഹാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ക​ട​പ്പൂ​രാ​ൻ മു​ഖ്യ​കാ​ർ​മി ക​നാ​യി. ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ അ​സി.​ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പൂ​പ്പാ​ടി സ​ന്ദേ​ശം​ന​ൽ​കി. പ്ര​ദ​ക്ഷി​ണ​ത്തി​നു വി​കാ​രി ഫാ. ​ഡെ​ന്നീ​സ് മാ​റോ​ക്കി കാ​ർ​മി​ക​നാ​യി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​വി. ജോ​സ​ഫ്, ട്ര​സ്റ്റി​മാ​രാ​യ കെ.​ടി. സൈ​മ​ൺ, ഇ.​ജെ. ബെ​ന്നി, പി.​ജെ. ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.