മാ​ധ​വി​ക്കു​ട്ടി​പു​ര​സ്‌​കാ​രം സ​മ​ർ​പ്പി​ച്ചു
Sunday, June 15, 2025 7:04 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: സാ​ഹി​ത്യകാ​രി മാ​ധ​വിക്കു​ട്ടി​യു​ടെ പേ​രി​ൽ പു​ന്ന​യൂ​ർ​ക്കു​ളം സാ​ഹി​ത്യസ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​ര​സ​മ​ർ​പ്പ​ണ​വും​ സ​മി​തി വാ​ർ​ഷി​ക സ​മ്മേ​ള​നവും മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ അ​റ​യ്ക്ക​ൽ​ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

പു​ര​സ്‌​്കാ​ര ​ജേ​താ​വ് സു​ഭാ​ഷ് ച​ന്ദ്ര​ൻ 25,000 രൂ​പ​യും ​പ്ര​ശ​സ്തി പ​ത്ര​വും​ ഫ​ല​ക​വും ഏ​റ്റുവാ​ങ്ങി. സാ​ഹി​ത്യനി​രൂ​പ​ക​ൻ പ്ര​ഫ. കെ. ​വി. സ​ജ​യ് പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്് ജാ​സ്മി​ൻ ഷെ​ഹീ​ർ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ ഗോ​പാ​ല​ൻ, സാ​ഹി​ത്യ​കാ​ര​ൻ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​കു​ളം, ടി.​പി. ഉ​ണ്ണി, ബാ​ഹുലേ​യ​ൻ താ​മ​ര​ശേ​രി, കെ.ബി. സു​കു​മാ​ര​ൻ, ഷാ​ജ​ൻ​ വാ​ഴ​പ്പു​ള്ളി, രാ​ജേ​ഷ് ക​ടാ​മ്പു​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഗി​രീ​ശ​ൻ ഭ​ട്ട​തി​രിപ്പാ​ട്, സ​ജ​ൻ കു​മാ​ർ, ബൈ​ജു​കു​മാ​ർ എ​ന്നി​വ​രു​ടെ ചി​ത്ര പ്ര​ദ​ർശന​വും ഉ​ണ്ടാ​യി​രു​ന്നു.