ബ​സി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, June 16, 2025 11:28 PM IST
പ​ഴ​യ​ന്നൂ​ർ: ബ​സി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണു ഗു​രു​ത​ര​പ​രി​ക്കേ​റ്റ ഓ​ട്ടി​സം​ബാ​ധി​ത​നാ​യ യു​വാ​വ് മ​രി​ച്ചു. ചേ​ല​ക്ക​ര എ​ള​നാ​ട് തേ​ക്കി​ൻ​കാ​ട് വീ​ട്ടി​ൽ രാ​ജ​ന്‍റെ മ​ക​ൻ അ​നൂ​ജ് (27) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ പ​ഴ​യ​ന്നൂ​ർ - എ​ള​നാ​ട് - തൃ​ശൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന ഉ​ണ്ണി​കൃ​ഷ്ണ ബ​സി​ൽ​നി​ന്നു വീ​ണാ​ണ് അ​നൂ​ജി​നു ത​ല​യ്ക്കു ഗു​രു​ത​ര​പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ മ​രി​ച്ചു.