ബേ​ക്ക​റി​യി​ല്‍​നി​ന്ന് വാ​ങ്ങി​യ പ​രി​പ്പു​വ​ട​യി​ല്‍ തേ​ര​ട്ട
Tuesday, June 17, 2025 2:03 AM IST
പു​തു​ക്കാ​ട്: സെ​ന്‍റ​റി​ലെ ബേ​ക്ക​റി​യി​ല്‍​നി​ന്ന് വാ​ങ്ങി​യ പ​രി​പ്പു​വ​ട​യി​ല്‍ തേ​ര​ട്ട. ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും​ചേ​ര്‍​ന്ന് ബേ​ക്ക​റി അ​ട​പ്പി​ച്ചു.

പു​തു​ക്കാ​ട് സിഗ്നല്‍ ജം​ഗ്ഷ​നുസ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ​റ്റ്‌​സ് ആ​ന്‌​ഡ് ട്രീ​റ്റ്‌​സ് എ​ന്ന ബേ​ക്ക​റി​യി​ല്‍​നി​ന്ന് വാ​ങ്ങി​യ പ​രി​പ്പു​വ​ട​യി​ലാ​ണ് ച​ത്ത​നി​ല​യി​ല്‍ തേ​ര​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്. പു​തു​ക്കാ​ട് കേ​ര​ള ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വാ​ങ്ങി​യ പ​രി​പ്പു​വ​ട​യി​ല്‍​നി​ന്നാ​ണ് തേ​ര​ട്ട​യെ കി​ട്ടി​യ​ത്. ഉ​ട​ന്‍​ത​ന്നെ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​തു​ക്കാ​ട് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‌ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ശേ​ഷം ബേ​ക്ക​റി അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. നാ​ലു​പേ​ര്‍ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ഒ​രാ​ള്‍​ക്കുമാ​ത്ര​മാ​ണ് ഹെൽ​ത്ത് കാ​ര്‍​ഡ് ഉ​ള്ള​തെ​ന്നും രാ​ത്രി​യും പ​ക​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​യി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ലാ​ണ് ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ അ​ബ്ദു​ല്‍ റ​സാ​ഖ്, നി​മ്മി, പ​ഞ്ചാ​യ​ത്തു​ത​ല ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി. ഗീ​തു പ്രി​യ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.