ചാലക്കുടി: മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സെന്റ് ജെയിംസ് ഹോസിപിറ്റലുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി. യൂത്ത്വിംഗ് പ്രസിഡന്റ് ലിന്റോ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഡയറക്ടർ റവ.ഡോ. ആന്റു ആലപ്പാടൻ ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ ആമുഖപ്രഭാഷണം നടത്തി.
അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറര്‍ ഷൈജു പുത്തൻപുരക്കൽ, ടി.ബി. ബിനു, ചന്ദ്രൻ കൊളത്താപ്പിള്ളി, എം.ഡി. ഡേവിസ്, എൻ.എ. ഗോവിന്ദൻകുട്ടി, ഡേവിസ് വെളിയത്ത്, റെയ്സൺ ആലുക്ക, ബിജു മാളക്കാരൻ, ആന്റോ മേനാച്ചേരി, ആന്റോ എരിഞ്ഞേരി, ഇ.ടി. ബഷീർ, വനിതാവിംഗ് ജില്ലാ ട്രഷറര്‍ ഷൈന ജോർജ്, വനിതാവിംഗ് പ്രസിഡന്റ് സിന്ധു ബാബു, സെക്രട്ടറി നീബ രാജേഷ്, ട്രഷറര്‍ സിനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.