സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യി​ൽ ര​ക്തം: പോ​ലീ​സ് അ​ന്വേഷ​ണം ആ​രം​ഭി​ച്ചു
Monday, June 16, 2025 1:49 AM IST
അ​രി​മ്പൂ​ർ: കു​ന്ന​ത്ത​ങ്ങാ​ടി​യി​ൽ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്‍റെ ന​ട​വ​ഴി​യി​ൽ പ​ല​യി​ട​ത്താ​യി ര​ക്തം​ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. കെ​ട്ടി​ട​ത്തി​ന്‍റെ 15 മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള വ​രാ​ന്ത​യി​ലും ഗോ​വ​ണി​യി​ലു​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ര​ക്തം​ക​ണ്ട​ത്.

ഹൈ​ടെ​ക് മെ​ഡി​ക്ക​ൽ​ലാ​ബ്, കെ​എ​സ്എ​ഫ്ഇ കു​ന്ന​ത്ത​ങ്ങാ​ടി ശാ​ഖ ഓ​ഫീ​സ്, തൃ​ശൂ​ർ താ​ലൂ​ക്ക് ചെ​ത്തു​തൊ​ഴി​ലാ​ളി സം​ഘ​ത്തി​ന്‍റെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ക​മ്പ്യൂ​ട്ട​ർ സെ​ന്‍റ​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് അ​ന്തി​ക്കാ​ട് പോ​ലീ​സ് പ​രി​ശോ​ധ​ന​ന​ട​ത്തി.

സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ചോ​ര​യി​ൽ ച​വി​ട്ടി തെ​രു​വു​നാ​യ​ക​ൾ ഓ​ടി​യ​തും പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്നു.

കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തെ പൈ​പ്പി​ൻ ചു​വ​ട്ടി​ലും ര​ക്തം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് സം​ശ​യ​മേ​റി​യ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം.