16 വ​യ​സു​ള്ള കു​ട്ടി​ക്ക് പു​ക​യി​ല ഉത്പ​ന്നം ന​ൽ​കി അ​റ​സ്റ്റി​ലാ​യി
Tuesday, June 17, 2025 2:03 AM IST
ചാ​ല​ക്കു​ടി: 18 വ​യ​സി​നുതാ​ഴെ​യു​ള്ള​വ​ർ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്ത​രു​തെ​ന്നു​ള്ള നി​യ​മം ലം​ഘി​ച്ച് പു​ക​യി​ല ഉ​ല്പ​ന്നം വി​ല്പ​ന ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ലാ​യി. പ​രി​യാ​രം പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പ​ല​ച​ര​ക്കുക​ട​യി​ൽനി​ന്ന് 16 വ​യ​സു​ള്ള കു​ട്ടി​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ തൂമ്പാക്കോ​ട് മം​ഗ​ല​ത്തു​ക​ണ്ട​ൻ വീ​ട്ടി​ൽ ആ​ന്‍റു (54) വിനെയാ​ണ് ചാ​ല​ക്കു​ടി പോ​ലീ​സ് എസ്ഐ ഋ​ഷി​പ്ര​സാ​ദും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജോ​ഫി ജോ​സ്, സി​പി​ഒമാ​രാ​യ ബി​നു, വി​നോ​ദ്, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.