പ്രോ​ലൈ​ഫ് കാ​രു​ണ്യപ്ര​വ​ർ​ത്ത​കസം​ഗ​മം ന​ട​ത്തി
Monday, June 16, 2025 1:49 AM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത ജോ​ണ്‍​പോ​ൾ പ്രോ​ലൈ​ഫ് സ​മി​തി​യു​ടെ നേ​ തൃ​ത്വ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​ പ​ന അ​ധി​കാ​രി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും സം​ഗ​മം അ​തി​രൂ​പ​ത ഫാ​മി​ലി​ അ​പ്പ​സ്തൊ​ലേ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ത്തി.

ജെ​ജെ ആ​ക്റ്റി​ലെ പ​ല നി​ബ​ന്ധ​ന​ക​ളും​ നി​സ്വാ​ർ​ഥമാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​പ​ല ജീ​വ​കാ​രു​ണ്യസ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​വ​യാ​ണെ​ന്നും സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ‌ ചെ​ലു​ത്ത​ണ​മെ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്രോ​ലൈ​ഫ് സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് മെ​ന്പ​റും കെ‌​സി​ബി​സി കെ​യ​ർ ഹോം ​ആ​ൻ​ഡ് സ്പെ​ഷൽ സ്കൂ​ൾ​സ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ലി​ജൊ ചി​റ്റി​ല​പ്പി​ള്ളി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വച്ചു. തു​ട​ർ​ന്ന് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ​അ​വ​ര​വ​രു​ടെ​സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ശു​ശ്രൂ​ഷ​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ഫ്രാ​ൻ​സിസ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി സ്വാ​ഗ​തവും സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ​ആ​ന്‍റ​ണി ന​ന്ദിയും പറഞ്ഞു.
പ്രി​ൻ​സ് ക​രേ​ക്കാ​ട്ടി​ൽ, എം. ​എ. വ​ർ​ഗീ​സ്, ഷീ​ബാ ബാ​ബു, ശോ​ഭ ജോ​ണ്‍​സ​ണ്‍, സ​
ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.