വാ​ടാ​ന​പ്പ​ിള്ളി​യി​ൽ റോ​ഡ​രി​കി​ൽ സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു
Monday, June 16, 2025 1:49 AM IST
വാ​ട​ന​പ്പ​ിള്ളി: തൃ​ശൂ​ർ റോ​ഡി​ലെ ബ​സ്‌ സ്റ്റോ​പ്പി​നു എ​തി​ർ​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു.

സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു സ്കൂ​ട്ട​റി​നും ഭാ​ഗി​ക​മാ​യി തീ​പിടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ടാ​ന​പ്പ​ിള്ളി പോ​ലീ​സും നാ​ട്ടി​ക​യി​ൽ​നി​ന്നു ഫ​യ​ർ​ഫോ​ഴ്സും എ​ത്തി. ഇ​തി​നി​ടെ അ​തു​വ​ഴി​വ​ന്ന നാ​ട്ടു​കാ​ർ​ത​ന്നെ ബ​ക്ക​റ്റി​ൽ വെ​ള്ള​മെ​ത്തി​ച്ച് തീ ​കെ​ടു​ത്തി. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്നു. വാ​ഹ​ന ഉ​ട​മ​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല, തീ​പ്പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല. സു​വ​ർ​ണ ജൂ​ബി​ലി പ്ര​മാ​ണി​ച്ച് വാ​ടാ​ന​പ്പ​ിള്ളി​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ മു​ട​ക്ക​മാ​യ​തി​നാ​ൽ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​വ​ഴി വ​ന്ന​വ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.