സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഐ​ഫോ​ൺ ക​നാ​ലി​ൽ വീ​ണു; മു​ങ്ങി​യെ​ടു​ത്ത് അ​ഗ്നി​ര​ക്ഷാസേ​ന
Monday, June 16, 2025 1:49 AM IST
അ​രി​മ്പൂ​ർ: സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ൽ വീ​ണ ഒ​ന്നേ​കാ​ൽ​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പു​തി​യ മൊ​ബൈ​ൽ ഫോ​ൺ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ മു​ങ്ങി​യെ​ടു​ത്തു ന​ൽ​കി.

മ​ന​ക്കൊ​ടി പു​ള്ള് ടൂ​റി​സം പ്ര​ദേ​ശ​ത്ത് എ​ത്തി സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ചേ​ർ​പ്പ് സ്വ​ദേ​ശി ഇ.​പി. കൃ​ഷ്ണ​യു​ടെ മൊ​ബൈ​ൽ ഫോ​ണാ​ണ് വെ​ള്ള​ത്തി​ൽ വീ​ണ​ത്. ശ​നി​യാ​ഴ്ച​യാ​ണ് കൃ​ഷ്ണ ഫോ​ൺ വാ​ങ്ങി​യ​ത്. ഇ​ന്ന​ലെ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ക​നാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.
ഫ​യ​ർ​ഫോ​ഴ്സ് തൃ​ശൂ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് എ​ത്തി​യ സം​ഘം ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു മ​ണി​ക്കൂ​ർ പ്ര​യ​ത്നി​ച്ചാ​ണ് ഫോ​ൺ ക​ണ്ടെ​ടു​ത്ത​ത്.