ചാ​ല​ക്കു​ടി​യി​ൽ വ​ൻ​ തീ​പി​ടി​ത്തം; അ​ഞ്ചു​കോ​ടി​യു​ടെ ന​ഷ്ടം
Tuesday, June 17, 2025 2:03 AM IST
ചാ​ല​ക്കു​ടി: നോ​ർ​ത്ത് ജം​ഗ്ഷ​നി​ലു​ള്ള പെ​യി​ന്‍റ് ഗോ​ഡൗ​ണി​ൽ വ​ൻ​അ​ഗ്നി​ബാ​ധ. ഊ​ക്ക​ൻ​സ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ പെ​യി​ന്‍റ് ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം തീ ​പ​ട​ർ​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​ണ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ഓ​ടി​യെ​ത്തി അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. ഉ​ട​നേ ചാ​ല​ക്കു​ടി ഫ​യ​ർ സ്റ്റേ​ഷ​ൻ ചാ​ർ​ജ് ഓ​ഫീ​സ​ർ പി.​ഒ. വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു യൂ​ണി​റ്റു​ക​ൾ എ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി അ​ടു​ത്തു​ള്ള നി​ല​യ​ങ്ങ​ളി​ലും വി​വ​രം അ​റി​യി​ച്ചു. പെ​യി​ന്‍റും തി​ന്ന​റും ആ​യ​തി​നാ​ൽ ഫോം ​ഉ​പ​യോ​ഗി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

എ​ട്ടു ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​യി 10 യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​സി. വി​ജ​യ​ൻ, കെ.​എ​സ്. ഡി​ബി​ൻ എ​ന്നി​വ​ര​ട​ക്കം ഫ​യ​ർ​ഫോ​ഴ്സി​ലെ 58 ജീ​വ​ന​ക്കാ​രും 12 സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും തീ​യ​ണ​യ്ക്കാ​നെ​ത്തി. പു​തു​ക്കാ​ട്, മാ​ള, ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​ശൂ​ർ, അ​ങ്ക​മാ​ലി, പെ​രു​മ്പാ​വൂ​ർ, പ​റ​വൂ​ർ എ​ന്നീ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് യൂ​ണി​റ്റു​ക​ൾ എ​ത്തി​യ​ത്. തൃ​ശൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി. ​വൈ​ശാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഏ​കോ​പ​നം. മൂ​ന്നു​മ​ണി​ക്കൂ​ർ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.

ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പെ​യി​ന്‍റ് ടി​ന്നു​ക​ളും സ​മീ​പ​ത്തെ ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​റ്റി​യ​തു കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കി.
മ​റ്റു നി​ല​യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ എ​ൻ​ജി​നു​ക​ൾ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട​തു ദു​രി​ത​മാ​യി.