ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ മ​ര​ണ​ത്തി​രു​ന്നാ​ൾ നാ​ളെ
Monday, June 16, 2025 1:49 AM IST
ചെ​ട്ടി​ക്കാ​ട്: വി​ശു​ദ്ധ അ​ന്തോ​ണീ​സിന്‍റെ തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ​ന്‍റെ മ​ര​ണത്തി​രു​നാ​ൾ നാ​ളെ ന​ട​ക്കും.

രാ​വി​ലെ 6.15 മു​ത​ൽ വൈ​കി​ട്ട് 6.30 വ​രെ ദി​വ്യ​ബ​ലി നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ ഒൻപതു മു​ത​ൽ ഊ​ട്ടുനേ​ർ​ച്ച​ വി​ത​രണം ചെ​യ്യും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​യ്ക്ക് ഫാ. ​പ്രി​ൻ​സ് പ​ഴ​മ്പി​ള്ളി ഒ​എ​സ്ജെ മു​ഖ്യ​കാ​ർമി​ക​നാ​കും.

തു​ട​ർ​ന്ന് നൊ​വേ​ന, ആ​രാ​ധ​ന വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ളാ​യ അ​ഴു​കാ​ത്ത നാ​വ്, കൈ​യ്യു​ടെ അ​സ്ഥി, സാ​ഭാ​വ​സ്ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം എ​ന്നി​വ സൂക്ഷി​ച്ചി​രി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ​തി​നാ​ൽ വി​ശു​ദ്ധ​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ തീ​ർ​ത്ഥാ​ട​ക​ർ ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ചേ​രു​മെ​ന്ന​തി​നാ​ൽ വി​ശ്വ​സി​ക​ൾ​ക്ക് തി​രു​ശേ​ഷി​പ്പു​ക​ൾ വ​ണ​ങ്ങു​ന്ന​തി​നും പൊ​ൻ​നാ​വ് എ​ടു​ത്തുവ​യ്ക്ക​ൽ നേ​ർ​ച്ച​യ്ക്കും അ​ടി​മ സ​മ​ർ​പ്പ​ണ​ത്തി​നും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി റെ​ക്ട​ർ റവ.​ഡോ. ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​അ​ജ​യ് ആ​ന്‍റ​ണി പു​ത്ത​ൻപ​റ​മ്പി​ൽ​ എ​ന്നി​വ​ർ അ​റി​യി​ച്ചു.