കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽ വി​ശു​ദ്ധ മ​റി​യംത്രേ​സ്യ​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ഭ​ക്തി​സാ​ന്ദ്രം
Monday, June 16, 2025 1:49 AM IST
കു​ഴി​ക്കാ​ട്ടു​ശേരി: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ - ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന്‍റെ എ​ട്ടാ​മി​ടം ആ​ഘോ​ഷി​ച്ചു.

കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യസ്ഥ​യാ​യ വി​ശു​ദ്ധ​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ചാലക്കുടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ​ സ​ഫ് ഗോ​പു​രം കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, നേ​ർ​ച്ചയൂ​ട്ട് എ​ന്നി​വ ന​ട​ന്നു.

നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നാ​യി ആ​യി​ര​ങ്ങ​ൾ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ​ത്തി തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും നേ​ർ​ച്ചയൂട്ടി​ലും പ​ങ്കെ​ടു​ത്തു. ‌

തി​രു​നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ആ​ഘോ​ഷ​ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ മോ​ൺ. ജോ​ളി വ​ട​ക്ക​ൻ, തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട്, ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ആ​നി കു​ര്യാ​ക്കോ​സ് സി​എ​ച്ച് എ​ഫ്, പ്ര​മോ​ട്ട​ർ ഫാ. ​സെ​ ബാ​സ്റ്റ്യ​ൻ അ​രിക്കാ​ട്ട്, അ​ഡ്മി​നി​സ് ട്രേ​റ്റ​റും ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സി​സ്റ്റ​ർ എ​ൽ​സി സേ​വ്യ​ർ സി​ എ​ച്ച്എ​ഫ്, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ സി​സ്റ്റ​ർ വി​ന​യ സി​എ​ച്ച്എ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ണ്ണി പ​ഴ​യാ​റ്റി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.