ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി; വീ​ണ്ടും ലോ​റി മ​റി​ഞ്ഞു
Sunday, June 15, 2025 7:04 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: അ​ക​ലാ​ട് മൂ​ന്ന​യി​നി​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യി​ൽ ചാ​ടി മ​രം ക​യ​റ്റി വ​ന്ന ലോ​റി ചെ​രി​ഞ്ഞു. മൂ​ന്ന​യിനി ​റ​ഹ്മ​ത്ത് ഹാ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത 66ലെ ​സ​ർ​വീ​സ് റോ​ഡു​കളു​ടെ വ​ശ​ങ്ങ​ളി​ലെ കു​ഴി​യ​ട​യ്ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

കു​ഴി​യ​ട​യ്ക്കണ​മെ​ന്ന് നി​ര​വ​ധിത​വ​ണ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞദി​വ​സം കു​ഴി​ക​ളി​ൽ ക​മ്പ​നി ഇ​ട്ട മ​ണ​ൽ ക​ന​ത്ത മ​ഴ​യി​ൽ ഒ​ലി​ച്ചുപോ​യി വെ​ള്ളം നി​റ​ഞ്ഞ് റോ​ഡും കു​ഴി​ക​ളും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​യി.

കു​ഴി​യ​റി​യാ​തെ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടി ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യസം​ഭ​വ​മാ​യി. ഒ​ടു​വി​ൽ ന​ട​ന്ന അ​പ​ക​ടം ഡ്രൈ​വ​റു​ടെ​യും നാ​ട്ടു​കാ​രുടേ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെതു​ട​ർ​ന്ന് വാ​ഹ​നം മ​റി​യാ​തെ വ​ൻ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് മൂ​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യി​ൽ നി​ന്നും ക​യ​റ്റി​.