ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് പൊ​ള്ള​ലേ​റ്റ വ​യോ​ധി​ക​ന്‍ മ​രി​ച്ചു
Tuesday, June 17, 2025 11:03 PM IST
പു​തു​ക്കാ​ട്: ക​ണ്ണം​മ്പ​ത്തൂ​രി​ല്‍ വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ലെ ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ട്ട​ണാ​ത്ര സ്വ​ദേ​ശി മ​രി​ച്ചു.

കൈ​നാ​ത്തൂ​ട​ന്‍ വീ​ട്ടി​ല്‍ അ​ശോ​ക​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ സ​ര്‍​വീ​സ് ചെ​യ്യാ​നെ​ത്തി​യ അ​ശോ​ക​ന്‍ അ​ടു​ക്ക​ള​യി​ല്‍ സി​ലി​ണ്ട​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മേ​യ് 30ന് ​ക​ണ്ണ​മ്പ​ത്തൂ​ര്‍ പൊ​ന്നാ​മ്പി​ടി ബി​ന്ദു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ബി​ന്ദു ചി​കി​ത്സ​യി​ലാ​ണ്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.