വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ
Tuesday, June 17, 2025 10:22 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ട്ട വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. തെ​ങ്കാ​ശി രാ​ജ​പാ​ള​യം സ്വ​ദേ​ശി​നി പ​ശു​പ​തി (70) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ന് ​മ​രി​ച്ച​ത്.

ഫോ​ർ​ട്ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ഇ​വ​രെ പോ​ലീ​സ് ഇ​ട​പെ​ട്ട് ഈ ​വ​ർ​ഷം ജ​നു​വ​രി ര​ണ്ടാം തീ​യ​തി​യാ​ണ് ക​ല്ല​ടി​മു​ഖ​ത്തെ യാ​ച​ക പു​ല​രി വാ​സ​കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് വ​യോ​ധി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഫോ​ർ​ട്ട് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 949798 7010, 0471 2461105, 949798 0044.