വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, June 17, 2025 6:30 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ജി​എ​ച്ച്എ​സി​ലെ വി​ജ​യോ​ത്സ​വം പാ​റ​ശാ​ല രൂ​പ​ത ബി​ഷപ് ഡോ. ​തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ 138 പേ​രെ​യും ഒ​ന്പ​തു വി​ഷ​യ​ങ്ങ​ള്‍​ക്ക് എ ​പ്ല​സ് ല​ഭി​ച്ച 27 പേ​രെ​യും യു​എ​സ്എ​സ് സ്കോ​ള​ര്‍​ഷി​പ്പ് ജേ​താ​ക്ക​ളെ​യും എ​ന്‍ എം​എംഎ​സ് സ്കോ​ള​ര്‍​ഷി​പ്പ് ജേ​താ​വി​നെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ മെ​ന്‍റ​ലി​സ്റ്റ് വി​നോ​ദ് ശാ​ന്തി​പു​രം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ധ്യാ​പ​ക പ്ര​തി​നി​ധി സി​സ്റ്റ​ര്‍ മെ​ര്‍​ലി​ന്‍ മ​രി​യ, ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ശോ​ഭി​ത ജോ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. വീ​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രം​ഗ​പൂ​ജ, അ​നു​മോ​ദ​ന​ഗാ​നം എ​ന്നി​വ​യും ന​ട​ന്നു.