ക​ര​മ​ന -ക​ളി​യി​ക്കാ​വി​ള പാ​ത​യിൽ മാ​വ് ക​ട​പു​ഴ​കി ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Tuesday, June 17, 2025 6:38 AM IST
നെയ്യാ​റ്റി​ന്‍​ക​ര : ക​ര​മ​ന -ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പ​ത്താം​ക​ല്ലി​നു സ​മീ​പം മാ​വ് ക​ട​പു​ഴ​കി ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വീ​ടു​ക​ള്‍​ക്കു മു​ക​ളി​ലും പൊ​തു​നി​ര​ത്തി​ലും മ​ര​ങ്ങ​ള്‍ മ​റി​ഞ്ഞു വീ​ണു. വ​ട്ട​വി​ള​യ്ക്കു സ​മീ​പം ബി​ജു, അ​നി​രു​ദ്ധ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​യ്ക്കു വ​ന്‍​മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു.

ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ത്ര​യും കൂ​റ്റ​ന്‍ വൃ​ക്ഷം മു​റി​ച്ചു നീ​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത അ​വ​രെ നി​സ​ഹാ​യ​രാ​ക്കി. മ​രം മു​റി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു മാ​ത്ര​മേ അ​വ കൃ​ത്യ​മാ​യ രീ​തി​യി​ല്‍ മു​റി​ച്ചു മാ​റ്റാ​നാ​വൂ എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നെ​യ്യാ​റ്റി​ന്‍​ക​ര ആ​ലം​പൊ​റ്റ​യ്ക്കും​സ​മീ​പം രാ​ധാ​കൃ​ഷ് ണ​ന്‍റെ വീ​ടി​നു മു​ക​ളി​ല്‍ വീ​ണ മ​രം ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ് ക്യൂ യൂ​ണി​റ്റ് മു​റി​ച്ചുമാ​റ്റി. ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പ​ത്താം​ക​ല്ലി​ല്‍ സ്വ​കാ​ര്യ വൃ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കൂ​റ്റ​ന്‍ മാ​വ് ക​ട​പു​ഴ​കി വീ​ണു. മ​തി​ലി​നുമു​ക​ളി​ലൂ​ടെ റോ​ഡി​ലേ​യ് ക്ക് വൃ​ക്ഷം പ​തി​ച്ച​തോ​ടെ ഗ​താ​ഗ​ത​വും താ​ത്കാ​ലി​ക​മാ​യി സ് തം​ഭി​ച്ചു. മ​ര​ച്ചി​ല്ല​ക​ള്‍ ഏ​റെ പ​ണി​പ്പെ​ട്ട് ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റു മു​റി​ച്ച് നീ​ക്കം ചെ​യ്തു. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. മ​രം പ​തി​ച്ച​പ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളൊ​ന്നും റോ​ഡി​ലി​ല്ലാ​തി​രു​ന്ന​തു വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

പ​യ​റ്റു​വി​ള, പെ​രു​ങ്ക​ട​വി​ള, പി​രാ​യും​മൂ​ട്, ജെ​ബി​എ​സ് സ്കൂ​ളി​നു സ​മീ​പം, ചെ​ങ്ക​ല്‍ ആ​ശു​പ​ത്രി​ക്കു സ​മീ​പം, മൂ​ന്നു​ക​ല്ലി​ന്‍​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ റോ​ഡി​ലേ​യ്ക്കു വീ​ണ വൃ​ക്ഷ​ങ്ങ​ള്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റ് ടീം ​ആ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്.