മഴശക്തം: ബൈ​പാ​സി​ന്‍റെ സ​ർ​വീ​സ് റോ​ഡി​ലും വെ​ള്ള​ക്കെ​ട്ട്
Monday, June 16, 2025 7:09 AM IST
വി​ഴി​ഞ്ഞം: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ബൈ​പ്പാ​സി​ന്‍റെ സ​ർ​വീസ് റോ​ഡി​ലും വെ​ള്ള​ക്കെ​ട്ട്. യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ലാ​യി. കോ​വ​ളം - കാ​രോ​ട് ബൈ​പ്പാ​സി​ൽ കാ​ഞ്ഞി​രം​കു​ളം, കോ​ട്ടു കാ​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ടു രൂ​പംകൊ​ണ്ട​ത്. ക​യ​റ്റി​റ​ക്ക് സ്ഥ​ല​ങ്ങ​ളി​ൽ വെള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ഓ​ട​ക​ൾ നി​ർ​മിി​ച്ച​തി​ലു​ള്ള അ​പാ​ക​ത​യാ​ണ് പ്ര​ശ്ന​മെന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​രുച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന ജ​ലം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കാ​മെ​ന്ന ഭ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട നി​ർ​മാണ​ത്തി​നെ​തി​രെ പ​രാ​തി അ​റി​യി​ച്ചെ​ങ്കി​ലും ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​തി​നു​പ​രി ബൈ​പ്പാ​സി​ൽ നി​ന്നു​ള്ള വെ​ള്ളം വ​ൻ ശ​ക്തി​യാ​യി കു​ത്ത​ന്നെ സ​ർ​വീസ് റോ​ഡി​ലേ​ക്ക് പ​തി​ക്കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. മ​ഴ​വെ​ള്ളം താഴേ​ക്ക് ഒ​ഴു​ക്കാ​ൻ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ഒ​ന്നും ഫ​ലം ക​ണ്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.