സ​മ്മ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Monday, June 16, 2025 6:54 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കൊ​ന്പ​ൻ​സ് ഫു​ട്ബോ​ൾ ടീം ​പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ണ്ട​ർ 16 വി​ഭാ​ഗം ഫൈ​ന​ലി​ൽ പു​ല്ലു​വി​ള ലി​യോ 13 സ്കൂ​ൾ ചാ​ന്പ്യന്മാ​യി.

എം​വി​എ​ച്ച്എ​സ്എ​സ് അ​രു​മാ​നൂ​രി​നെ 3-0 ത്തി​ന് തോ​ൽ​പ്പി​ച്ചാ​ണ് ലി​യോ 13 പു​ല്ലു​വി​ള ക​പ്പ​ടി​ച്ച​ത്. മി​ക​ച്ച പ്ലെ​യേ​ർ​സാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും, അ​ര​വി​ന്ദും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ സ​ഞ്ജു മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി.

അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് മാ​ത്യൂ​സ് പൊ​ഴി​യൂ​ർ സ്കൂ​ൾ ലി​യോ 13 പു​ല്ലു​വി​ള​യെ ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പ്പി​ച്ചു. ഈ ​വി​ഭാ​ഗ​ത്തി​ൽ ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​റാ​യി അ​ന​ന്തു​വും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി എ​ബി​നെ​യും തെര​ഞ്ഞെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ം ഫൈ​ന​ലി​ൽ ലി​യോ 13 പു​ല്ലു​വി​ള​യും പൊ​ഴി​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സും പൊ​ഴി​യൂ​ർ ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 40 ഗോ​ളു​ക​ൾ​ക്ക് ലി​യോ 13 പു​ല്ലു​വി​ള വി​ജ​യി​ച്ചു.

മി​ക​ച്ച പ്ലേ​യ​ർ​ക്കു​ള്ള ട്രോ​ഫി ദ​ർ​ശ​ന രാ​ജും, പ്ലേ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റാ​യി സ്റ്റ​ഫീ​ന​യും, മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി സോ​ജ​യെ​യും തെര​ഞ്ഞെ​ടു​ത്തു. കൊ​ന്പ​ൻ​സ് സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​ൻ ഉ​ട​മ​ക​ളാ​യ ജി. ​വി​ജ​യ​രാ​ഘ​വ​ൻ, കെ.​സി. ച​ന്ദ്ര​ഹാ​സ​ൻ, ടി.​ജെ. മാ​ത്യു, ടെ​റ​ൻ​സ് അ​ല​ക്സ് എ​ന്നി​വ​ർ ചേ​ർ​ന്നു സമ്മാനവിതരണം നടത്തി.