ജീ​വി​ത​മൂ​ല്യ​ങ്ങ​ള്‍ സ​ദാ സം​ര​ക്ഷി​ക്ക​ണം: ഡോ. ​തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്
Monday, June 16, 2025 7:09 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് സ്കൂ​ളി​ല്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ "ദീ​പി​ക ന​മ്മു​ടെ ഭാഷ' പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

പാ​റ​ശാ​ല രൂ​പ​ത അ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ള്‍​ക്ക് ദീ​പി​ക പ​ത്രം ന​ല്‍​കി​യാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജീ​വി​ത​ത്തെ ഗൗ​ര​വ​മാ​യി വീ​ക്ഷി​ക്ക​ണ​മെ​ന്നും നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തോ​ടെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചേ​ര​ണ​മെ​ന്നും ജീ​വി​ത​മൂ​ല്യ​ങ്ങ​ള്‍ സ​ദാ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു.

ദീ​പി​ക തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഡോ. ​വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് കോ​ര്‍ എ​പ്പി​സ്കോ​പ്പ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ദീ​പി​ക നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​ജി​ബി​ന്‍​രാ​ജ്, സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ശോ​ഭി​ത ജോ​സ് ഡി​എം, അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ദീ​പി​ക തി​രു​വ​ന​ന്ത​പു​രം സ​ര്‍​കു​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ ഇ.​വി. വ​ര്‍​ക്കി സ്വാ​ഗ​ത​വും നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യ മാ​നേ​ജ​ര്‍ രാ​ജീ​വ് ന​ന്ദി​യും പ​റ​ഞ്ഞു.