സൈ​നി​ക​ൻ തോ​മ​സ് ചെ​റി​യാ​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ മന്ത്രിക്കു നി​വേ​ദ​നം ന​ൽ​കി എ​ക്സ് സ​ർ​വീ​സ് ലീ​ഗ്
Monday, June 16, 2025 6:54 AM IST
നേ​മം: 56 വ​ർ​ഷ​ത്തി​നു​മു​ന്പ് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ റോ​ത്താ​ങ് ചു​ര​ത്തി​ൽ വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സൈ​നി​ക​ൻ തോ​മ​സ് ചെ​റി​യ​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​നു​സ്മ​ര ണ ​ച​ട​ങ്ങ് മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി ഉ​ദ് ഘാ​ട​നം ചെ​യ്തു.

സൈ​നി​ക​ൻ തോ​മ​സ് ചെ​റി​യാ​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് പാ​പ്പ​നം​കോ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ച​ട​ങ്ങി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ക​രു​മം ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ശാ​ന്തി​വി​ള പ​ദ്മ​കു​മാ​ർ, ട്ര​ഷ​റ​ർ സോ​മ​ൻ നാ​യ​ർ, അ​ശോ​ക​കു​മാ​ർ, സ​ർ​വോ​ദ​യം അ​നി​ൽ​കു​മാ​ർ ത​മ്പി, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, പാ​പ്പ​നം​കോ​ട് ക​മാ​ൽ, എം.​എ. ല​ത്തീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.