ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Monday, June 16, 2025 10:18 PM IST
വി​ഴി​ഞ്ഞം: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു. അ​തി​യ​ന്നൂ​ർ താ​ന്നി​മൂ​ട് തോ​പ്പു​വി​ള വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ഭാ​ര്യ സൗ​ദാ​മി​നി (65)ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ വി​ഴി​ഞ്ഞം ഉ​ച്ച​ക്ക​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഉ​ച്ച​ക്ക​ട​യി​ൽ താ​മ​സി​ക്കു​ന്ന മ​ക​ൻ ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സി​റ​ങ്ങി ന​ട​ന്നു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൗ​ദാ​മി​നി​യെ നാ​ട്ടു​കാ​ർ തെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി 11.30 ഓ​ടെ മ​രി​ച്ചു. വി​ഴി​ഞ്ഞം പോ​ലീ​സ്മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.